രാജേഷ് തില്ലങ്കേരി
കേരളത്തിലെ പത്താംക്ലാസ് പാസായവരില്‍ പലര്‍ക്കും തെറ്റുകൂടാതെ സ്വന്തം പേരുപോലും എഴുതാനറിയില്ലെന്നാണ് മന്ത്രി സജി ചെറിയാന്റെ അഭിപ്രായം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇക്കാര്യം തള്ളിയെങ്കിലും സാംസ്കാരിക മന്ത്രികൂടിയായ സജിചെറിയാന്റെ അഭിപ്രായം നമ്മള് മുഖവിലയ്ക്കെടുത്തേ പറ്റൂ. കേരളത്തില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതാണ് സജി ചെറിയാന്റെ വെളിപ്പെടുത്തല്‍.
കേരളത്തില്‍ പണ്ട് എസ് എസ് എല്‍ സി പരരീക്ഷ ജയിക്കുകയെന്നത് വലിയ പാടായിരുന്നു. 210 മാര്‍ക്കുവാങ്ങാന്‍ നന്നായി മെനക്കെടണമായിരുന്നു. ഇന്ന് അതല്ല സ്ഥിതി, ഓള് പാസാണ്. ഒരാള്‍ തോറ്റാല്‍ അത് സര്‍ക്കാരിന്റെ പരാജയമായാണ് വിലയിരുത്തപ്പെടുക എന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം.

പരീക്ഷയെഴുതുന്ന എല്ലാവരേയും പാസാക്കുന്ന സംസ്ഥാനമാണ് കേരളം. അതിനാല്‍ എസ് എസ് എല്‍ സി പരീക്ഷ പാസായ പലര്‍ക്കും എഴുതാനും വായിക്കാനും അറിയില്ലെന്നാണ് മന്ത്രി പറഞ്ഞത്.
കേരളത്തിലേത് മികച്ച വിദ്യാഭ്യാസ സമ്പ്രദായമുള്ള സംസ്ഥാനമാണെന്നും അക്കാദമിക രംഗത്ത് ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ലെന്നാണ് മന്ത്രി വി ശിവന്‍കുട്ടി പറയുന്നത്. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ നിലവാരമാണ് കേരളത്തിലേതെന്നും ശിവന്‍കുട്ടി ഇതോടൊപ്പം വ്യക്തമാക്കുന്നുണ്ട്.
മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റി അംഗത്തോട് സിപിഎം വിശദീകരണം തേടി
ദേശീയ തലത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിലവാരമില്ലായ്മ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. പലര്‍ക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രിയുടെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
എഴുതാനും വായിക്കാനും അറിയാത്തവര്‍ക്കുപോലും എസ് എസ് എല്‍ സി പാസാവാന്‍ പറ്റുന്നൊരു വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തിലുള്ളതെന്നാണ് മന്ത്രി സജി ചെറിയാന് പറയുന്നത്. കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് മൂല്യച്യുതിയുണ്ടായെങ്കില് അതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്. സജി ചെറിയാന് അടക്കമുള്ളവര്‍ക്ക് അതിന്റെ പങ്കില്ലേ ?

മന്ത്രി വി ശിവന് കുട്ടി സജി ചെറിയാനെ തിരുത്തി രംഗത്തുവന്നെങ്കിലും സജി ചെറിയാന് പറഞ്ഞതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതല്ലേ ? തെളിവുകളില്ലാതെ സജി ചെറിയാന് വെറുതെ ഒരു ഗുണ്ട് പൊട്ടിച്ചതായി നമുക്ക് വിലയിരുത്താനാവില്ലെന്നിരിക്കെ സജി ചെറിയാന് ഈ പ്രസ്താവനയില്‍ വിശദീകരണം നല്‍കേണ്ടതുണ്ട്.
മന്ത്രിമാര്‍ ഒരു അഭിപ്രായം പറയുമ്പോള്‍ അതില്‍ വ്യക്തതയുണ്ടാവണം. കേരളം എല്ലാ രംഗത്തും മാതൃകയാണെന്നും രാജ്യത്ത് ഏറ്റവും മികച്ച നിലവാരമുള്ളത് കേരളത്തിലെ വിദ്യാര്‍ത്ഥികളിലാണ് എന്നൊക്കെയാണ് ശിവന്‍കുട്ടി ഇപ്പോള്‍ ന്യായങ്ങള്‍ നിരത്തുന്നത്. സജി ചെറിയാനെ തിരുത്തേണ്ടത് വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ ശിവന്‍കുട്ടിയുടെ കടമയാണ്.
മലപ്പുറത്ത് വിദ്യാർഥികൾക്ക് ഷിഗല്ല; ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ തേടിയത് 127 കുട്ടികൾ
എന്നാല്‍ മന്ത്രിയെന്ന നിലയില്‍ സജി ചെറിയാന് ഇത്തരത്തില്‍ ഗുരുതരമായൊരു ആരോപണം ഉന്നയിച്ചതിന് നാക്കുപിഴയായി വിലയിരുത്തപ്പെടുമോ. കഴിഞ്ഞ ഒരു വര്‍ഷം മുന്‍പ് ഭരണഘടനയെ കുന്തവും കുടച്ചക്രവുമായി വ്യാഖ്യാനിച്ച സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
പലപ്പോഴും സംസാരത്തില്‍ ജാഗ്രതക്കുറവുള്ള മന്ത്രിയായാണ് സജി ചെറിയാനെ വിലിയിരുത്തപ്പെടുന്നത്. പക്ഷേ, സാംസ്കാരിക വകുപ്പ് മന്ത്രിയായ സജി ചെറിയാന് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ വ്യക്തതയുണ്ടാവേണ്ടതുണ്ട്.

ഏതാണ്ട് ഒരു വര്‍ഷം മുന്‍പാണ് കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് വ്യത്യസ്ഥമായൊരു അഭിപ്രായവുമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി രംഗത്തുവന്നത്.
എസ് എസ് എല്‍ സി ക്ക് മാര്‍ക്ക് വാരിക്കോരി നല്കുന്ന പ്രവണത വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചയ്ക്ക് കാരണമായി എന്നത് സത്യവും വ്യക്തവുമാണ്. മന്ത്രി സജി ചെറിയാന് പറഞ്ഞ കാര്യങ്ങളില്‍ വസ്തുതയുണ്ടെങ്കില്‍ കേരളം അക്കാര്യം ചര്‍ച്ച ചെയ്യണം കാര്യമായ തിരുത്തലും വേണം.