തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച ദമ്പതികളുടെത് ആത്മഹത്യയെന്ന് തെളിഞ്ഞു.ഏക മകന് മയക്കുമരുന്നിന്റെ അടിമയായതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന പറയുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു.തിരുവല്ല വേങ്ങലില്‍ പാടത്തോട് ചേര്‍ന്ന ഒറ്റപ്പെട്ട റോഡിലാണ് തീപിടിച്ച കാര്‍ കണ്ടെത്തിയത്.തുകലശ്ശേരി സ്വദേശികളായ രാജു തോമസ്(69), ഭാര്യ ലൈജി തോമസ്(63) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ഇവരുടെ മകന് സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇനി ചികിത്സിക്കാന്‍ പണം ഇല്ലെന്നും പോലീസ് ഇടപെട്ട് തുടര്‍ചികിത്സ നല്‍കണമെന്നും കുറപ്പില്‍ പറയുന്നു. മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ദമ്പതികള്‍ ആത്മഹത്യാക്കുറിപ്പില്‍ വെളിപ്പെടുത്തുന്നു. ദമ്പതികളുടെ വീട്ടില്‍ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്.