തിരുവനന്തപുരം:ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ളത് 24 നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി മന്ത്രി സജി ചെറിയാന്.തുടര്‍ നടപടി നിയമപരമായി പരിശോധിക്കുമെന്നും പരാതി ഉണ്ടെങ്കില്‍ കേസെടുക്കുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.ഇപ്പോള്‍ പറഞ്ഞ ഭാഗം ചര്‍ച്ച ചെയ്ത ശേഷം തുടര്‍ നടപടികളിലേക്ക് പോകേണ്ടതാണെങ്കില്‍ പോകും.നിയമപരമായ വശങ്ങള് പരിശോധിച്ച് തുടര്‍ നടപടികളെടുക്കും.റിപ്പോര്‍ട്ടില്‍ നടപടി വേണമെങ്കില്‍ കോടതി പറയട്ടെയെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ എപ്പോഴും ഇരയ്ക്കൊപ്പമാണ്, സ്ത്രീ സമൂഹത്തിനൊപ്പമാണ്. ഇപ്പോള്‍ വന്ന റിപ്പോര്‍ട്ടില്‍ ഒരാളുടെയും പേര് പറഞ്ഞ് കേട്ടില്ല. നിയമ രംഗത്തെ പ്രമുഖരുമായി സംസാരിച്ച് ഭാവിയില്‍ എന്ത് ചെയ്യണമെന്ന് ധാരണ ഉണ്ടാക്കും.ഇരയാക്കപ്പെട്ടവരെ കുറിച്ച് ഞങ്ങള്‍ക്ക് മുന്നില്‍ പരാതി വന്നിട്ടില്ല. പരാതികള്‍ പരിഗണിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കുമോ എന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.