ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ബ്രാന്‍ഡുകള്‍ ലോകമെമ്പാടും സൂക്ഷ്മമായ പരിശോധനയാണ് നേരിടേണ്ടി വരുന്നത്. ഇന്ത്യന്‍ ബ്രാന്‍ഡുകളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ നാല് സുഗന്ധവ്യഞ്ജന ഉല്‍പ്പന്നങ്ങള്‍ സിംഗപ്പൂരും, ഹോങ്കോംഗും നിരോധിച്ചതോടെയാണ് പ്രതിസന്ധികളുടെ തുടക്കം.ലോകമെമ്പാടും ഇന്ത്യന്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ എഥിലീന്‍ ഓക്സൈഡ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. കാന്‍സറിന് കാരണമാകുന്നതാണ് എഥിലീന്‍ ഓക്സൈഡ് എന്ന കീടനാശിനി. ഇപ്പോള്‍ പല രാജ്യങ്ങളിലും ഇന്ത്യന്‍ സുഗന്ധവ്യഞ്ജന കമ്പനികള്‍ക്കെതിരെ അന്വേഷണം നടന്നുവരികയാണ്.

ഏറ്റവുമൊടുവിലായി എഫ്എസ്എസ്എഐ നടത്തിയ ഗുണനിലവാര പരിശോധനയില്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജന കമ്പനികളുടെ 12 ശതമാനം സാമ്പിളുകളും പരാജയപ്പെട്ടുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍,എഫ്എസ്എസ്എഐ മെയ് മുതല്‍ ജൂലൈ വരെ 4,054 സാമ്പിള്‍ പരിശോധിച്ചു. ഇതില്‍ 474 എണ്ണം ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടില്ല. അതേ സമയം പരിശോധനയില്‍ പരാജയപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഏതൊക്കെ കമ്പനികളുടേതാണെന്ന് വെളിപ്പെടുത്താന്‍ എഫ്എസ്എസ്എഐ വിസമ്മതിച്ചു.എന്നാല്‍, ഈ കമ്പനികള്‍ക്കെതിരെ എത്രയും വേഗം നടപടിയെടുക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.