മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാര്‍ അഞ്ച് ദിവസത്തെ വേതനം നല്‍കണമെന്ന സര്‍ക്കാര്‍ അഭ്യര്‍ത്ഥനയില്‍ സമ്മതപത്രം നല്കിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് അറിയിച്ചു.പി. എഫ് ലോണ്‍ അപേക്ഷ നല്‍കുന്നതിന് സ്പാര്‍ക്കില്‍ നിലവില്‍ തടസങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ദിവസത്തെ ശമ്പളം നല്‍കേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെങ്കിലും സംഘടനാ പ്രതിനിധികള്‍ അഞ്ച് ദിവസത്തെ ശമ്പളം നല്‍കാമെന്ന ധാരണയിലെത്തുകയായിരുന്നു. ശമ്പള വിഹിതം നിര്‍ബന്ധമാക്കി ഉത്തരവിടരുതെന്നാണ് സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടത്. താത്പര്യമുള്ളവരില്‍ നിന്ന് തുക ഈടാക്കണമെന്നും ഗഡുക്കളായി നല്കാന് അവസരം ഒരുക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.