സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ മാപ്പര്‍ഹിക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.മഹാരാഷ്ട്രയില്‍ നടന്ന ലഖ്പതി ദീദി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകവേയാണ് മോദിയുടെ പ്രതികരണം.പ്രതികള്‍ ആരുമാകട്ടെ.സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ പ്രതികള്‍ മാപ്പര്‍ഹിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരുകളെ ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.