ഓണചന്തകളില്‍ സപ്ലൈകോയേക്കാള്‍ വിലക്കുറവില്‍ ഭക്ഷ്യസാധനങ്ങള്‍ വില്‍പ്പന നടത്തി കണ്‍സ്യൂമര്‍ ഫെഡ്. ആവശ്യസാധനങ്ങളുടെ വില
സപ്ലൈകോ വര്‍ധിപ്പിച്ചപ്പോഴും പഴയ നിരക്കിലാണ് കണ്‍സ്യൂമര്‍ ഫെഡ് വിപണനം നടത്തുന്നത്. പര്‍ച്ചേസ് വില കൂടിയതിനെ തുടര്‍ന്നാണ് സപ്ലൈകോ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തൊട്ടുപിന്നാലെയാണ് കണ്‍സ്യൂമര്‍ ഫെഡും ഓണച്ചന്തകള്‍ തുടങ്ങിയത്. സര്‍ക്കാര്‍ 16 കോടി രൂപ കണ്‍സ്യൂമര്‍ ഫെഡിന് നല്‍കുകയും ചെയ്തു.
ഉല്‍പ്പന്നങ്ങളുടെ വില സര്‍ക്കാരില്‍ നിന്ന് സ്ഥിരമായി സബ്സിഡി ലഭിക്കുന്ന ഭക്ഷ്യവകുപ്പിന് കീഴിലുള്ള സംരഭമാണ് സപ്ലൈകോ. കണ്‍സ്യൂമര്‍ ഫെഡ് സഹകരണ വകുപ്പിന് കീഴിലുമാണ്. സപ്ലൈകോക്ക് 250 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുയും ചെയ്തു. പഴയ നിരക്കില്‍ തന്നെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാണ് സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ ഫെഡിന് നിര്‍ദ്ദേശം നല്‍കിയത്. ഇതോടെയാണ് സപ്ലൈകോയെക്കാള്‍ പല ഉല്‍പ്പന്നങ്ങള്‍ക്കും കണ്‍സ്യൂമര്‍ ഫെഡില്‍ വില കുറഞ്ഞത്. സംസ്ഥാനത്ത് 1500 ചന്തകളാണ് ഓണക്കാലത്ത് കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്നത്.
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.