ചണ്ഡീഗഡ്: പഞ്ചാബില്‍ ആം ആദ്മി നേതാവ് വെടിയേറ്റു മരിച്ചു. ആം ആദ്മി പാര്‍ട്ടി കിസാന്‍ വിംഗ് അധ്യക്ഷന്‍ തര്‍ലോചന്‍ സിംഗിനെയാണ്
അജ്ഞാതന്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. റോഡിന് സമീപത്താണ് തര്‍ലോചന്‍ സിംഗിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഇരുചക്ര വാഹനത്തിലെത്തിയ അക്രമി പെട്ടന്ന് ആം ആദ്മി നേതാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിതാവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് തര്‍ലോചന്റെ മകന് ഹര്‍പ്രീത് ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിശദമായ വിവരങ്ങള്‍ പുറത്ത് വിടുമെന്നും എസ്പി അറിയിച്ചു.
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് വെടിയേറ്റു മരിച്ചു
റോഡിന് സമീപത്താണ് തര്‍ലോചന്‍ സിംഗിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്
Leave a comment