ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന സഞ്ജയ് ലീല ബന്‍സാലി നിര്‍മ്മിക്കുന്ന ഇതിഹാസ കഥയായ ലവ് ആന്റ് വാറിന്റെ റിലീസ് തീയതി
പ്രഖ്യാപിച്ചു.രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, വിക്കി കൗശല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം 2026 മാര്‍ച്ച് 20 ന് തിയേറ്ററുകളില്‍ എത്തും. 2026-ല്‍ റാംസാന്, രാം നവമി തുടങ്ങിയ ഉത്സവങ്ങള്‍ ഉള്‍പ്പെടെയുള്ള ദിവസം ചിത്രം റിലീസിനെത്തുന്നത് ബാക്സ് ഓഫീസ് വിജയം മുന്നില്‍ കണ്ടുകൊണ്ടാണ്.

ലവ് ആന്‍ഡ് വാര് ഒരു സ്റ്റുഡിയോ പങ്കാളിയില്ലാതെ സഞ്ജയ് ലീല ബന്‍സാലി തന്നെ ചിത്രം നിര്‍മ്മിക്കും. വൈആര്‍എഫ്, റെഡ് ചില്ലീസ് തുടങ്ങിയ സ്റ്റുഡിയോകള്‍ പിന്തുടരുന്ന മോഡല്‍ പിന്തുടര്ന്നാണ് ഇത്. ചിത്രം തിയറ്ററുകളിലേക്ക് പോകുന്നതിന് മുമ്പുതന്നെ, അദ്ദേഹം നെറ്റ്ഫ്ലിക്സുമായി ഒരു വലിയ പോസ്റ്റ്-തിയറ്റര്‍ കരാറും സരേഗമയുമായി ഒരു റെക്കോര്‍ഡ് മ്യൂസിക് ഡീലും ഒപ്പുവച്ചുവെന്നാണ് വിവരം. ഒപ്പം താരങ്ങളുമായി പ്രതിഫലത്തിന് പകരം ലാഭം പങ്കിടല്‍ കരാറിലാണ് എസ്എല്‍ബി ഏര്‍പ്പെട്ടിരിക്കുന്നത് എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് പറയുന്നത്.