കൊച്ചി: കളമശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ ഒഡീസ്സ സ്വദേശി കളമശ്ശേരി പൊലീസിന്റെ പിടിയിലായത്. ഒഡിസ്സ ഗഞ്ചം ജില്ലയിലെ കോന്താനപുരി സ്വദേശി ബാബുറാം (38) എന്നയാളെയാണ് 1.540 കിലോ കഞ്ചാവുമായി കളമശ്ശേരി വട്ടേക്കുന്നം ഭാഗത്തുനിന്നും പിടികൂടിയത്.
എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം തൃക്കാക്കര ACP ബേബി P V യുടെ നേതൃത്വത്തിൽ കളമശ്ശേരി CI ലത്തീഫ് M B ,SI വിഷ്ണു V. പോലീസുകാരായ ഷിബു, മാഹിൻ അബൂബക്കർ ഡ്രൈവർ ആദർശ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.