സംസ്ഥാനത്ത് ബെവ്കോ വിതരണം ചെയ്യുന്ന മുഴുവന്‍ മദ്യക്കുപ്പികളിലും ക്യു ആര് കോഡ് സംവിധാനം വ്യാപിപ്പിക്കുന്നു. ഹോളോഗ്രാം ലേബലിന് പകരമാണ് ക്യു ആര് കോഡ് ഏര്‍പ്പെടുത്തുന്നത്. മദ്യത്തിന്റെ സെക്കന്‍ഡ്സ്, വ്യാജന് എന്നിവ തടയുകയും വിതരണം സുതാര്യമാക്കുകയുമാണ് ലക്ഷ്യം. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ നിര്‍മിക്കുന്ന ജവാന് റം ബ്രാന്‍ഡ് മദ്യക്കുപ്പികളിലാണ് ഇപ്പോള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ കോഡ് പതിപ്പിക്കുന്നത്.
ബെവ്കോ വഴി വില്‍ക്കുന്ന മുഴുവന്‍ മദ്യക്കുപ്പികളിലും നാലുമാസത്തിനുള്ളില്‍ ക്യു ആര് കോഡ് ഏര്‍പ്പെടുത്തുമെന്ന് ബിവറേജസ് കോര്പറേഷന് എംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. ക്യു ആര് കോഡ് സംവിധാനത്തിലേക്ക് മാറുന്നതോടെ നിര്‍മാണ സമയത്തുതന്നെ കുപ്പികളില്‍ കോഡ് പതിപ്പിക്കും. ഡിസ്റ്റലറികള്‍ക്ക് പെര്‍മിറ്റിന് ആനുപാതികമായി കോഡ് നല്‍കും. സി ഡിറ്റാണ് കോഡ് തയ്യാറാക്കുന്നത്.