സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ചു. ഇന്ന് 480 രൂപയാണ് വില വര്‍ധിച്ചത്. ഇതോടെ പവന്റെ വില വീണ്ടും 55000 കടന്നു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 55,080 രൂപയാണ്. മൂന്ന് ദിവസമായി സ്വര്‍ണവില ഇടിഞ്ഞിരുന്നു. ഇന്നലെ 200 രൂപയാണ് പവന് കുറഞ്ഞത്. വന്‍കിട നിക്ഷേപകര്‍ ഉയര്‍ന്ന വിലയില്‍ നിന്നും ലാഭമെടുത്ത് തുടങ്ങിയതോടെ സ്വര്‍ണവില കുതിക്കുകയാണ്.
കഴിഞ്ഞ മുൂന്ന് ദിവസങ്ങള്‍കൊണ്ട് 440 രൂപയോളം ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6885 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5715 രൂപയാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു രൂപയാണ് വെള്ളിക്ക് വര്‍ധിച്ചത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 96 രൂപയാണ്.