പശ്ചിമേഷ്യയിൽ സംഘർഷം. ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് ഉടൻ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. മിസൈൽ ആക്രമണത്തിൽ ഇതുവരെ കാര്യമായ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നാണ് ഇസ്രയേൽ അറിയിക്കുന്നത്. ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസിൽ അടിയന്തര യോഗം ചേർന്നു. പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും നിലവിലെ സാഹചര്യം വിലയിരുത്തി.
താത്കാലികമായി അടച്ച വ്യോമപാത ഇസ്രയേൽ തുറന്നു. ഇസ്രേയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രത നിർദേശം നൽകി. സംഘർഷം അവസാനിപ്പിക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടു. ഇസ്രയേലിനെ ആക്രമിച്ചതിന് പിന്നാലെ പ്രത്യാക്രമണം ചെറുക്കാൻ നടപടികൾ ആരംഭിച്ചിരിക്കുകയാണ് ഇറാൻ.
വ്യോമഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ടെഹ്റാൻ അന്തരാഷ്ട്ര വിമാനത്താവളം അടച്ചു. ഇന്നലെ രാത്രിയായിരുന്നു ഇറാൻ ഇസ്രയേലിന് മേൽ 200ലധികം ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചത്.