ആലപ്പുഴ: ഏറെ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും തിരികൊളുത്തിയ നെഹ്റു ട്രോഫി വള്ളംകളിയില്‍ അന്തിമ വിധി വന്നു. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന് തന്നെയാണ് വിജയിയെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി.
0.005 മൈക്രോ സെക്കന്റിന്റെ വ്യത്യാസത്തിലാണ് കാരിച്ചാല്‍ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയതെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി അറിയിച്ചു. വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി തീരുമാനം അറിയിച്ചു.
വീയപുരം ചുണ്ടന് തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബിന്റെ പരാതിയും അപ്പീല്‍ ജൂറി കമ്മിറ്റി തള്ളി. നടുഭാഗം തുഴഞ്ഞ കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ പരാതി നിലനില്‍ക്കില്ലെന്നും അപ്പീല്‍ ജൂറി കമ്മിറ്റി അറിയിച്ചു. കുമരകം ടൗണ്‍ ബോട്ട് ക്ലബ് സ്റ്റാര്‍ട്ടിങ്ങില്‍ പിഴവ് ഉണ്ടെന്നായിരുന്നു പരാതി. പരാതി പുനഃപരിശോധിക്കേണ്ടതില്ലെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി വ്യക്തമാക്കി.