കൊച്ചി : വയനാടിനെ എങ്ങനെയെങ്കിലും സഹായിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഹൈക്കോടതി. സംസ്ഥാന സർക്കാർ മാത്രം ശ്രമിച്ചാൽ പുനഃരധിവാസം പൂർത്തിയാക്കാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാരിന്റെ സഹായം ഉറപ്പാക്കണമെന്നും കേരളം നേരത്തെ ഹൈകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
സഹായം നല്കാന് കേന്ദ്രം കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോഴാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ചൂരൽമലയുമായി ബന്ധപ്പെട്ട് ഹൈകോടതി സ്വമേധയാ എടുത്ത കേസ് വെള്ളിയാഴ്ച പരിഗണിക്കുമ്പോൾ സഹായം സംബന്ധിച്ച കൃത്യമായ സത്യവാങ്മൂലം നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചൂരൽമലയിലെ പുനഃരധിവാസവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ രീതിയിൽ വാർത്തകൾ നൽകുന്നുവെന്നും കോടതി ഇടപെട്ട് നിയന്ത്രിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. പുനഃരധിവാസത്തിന് സർക്കാർ തയാറാക്കിയ എസ്റ്റിമേറ്റ് തുകയെ ചെലവഴിച്ച തുകയായി മാധ്യമങ്ങൾ വ്യാഖ്യാനിച്ചു.
ഇത് പുനഃരധിവാസ പ്രവർത്തനങ്ങളെ മോശമായ രീതിയിൽ ബാധിച്ചുവെന്ന് എ.ജി അറിയിച്ചു. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടെന്നും മാധ്യമങ്ങൾ ഉത്തരവാദിത്വം കാണിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.