ഒമര്‍ അബ്ദുള്ളയെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി തീരുമാനിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് നിയമ സഭ കക്ഷി യോഗത്തിലാണ് തീരുമാനം. ഫറൂക്ക് അബ്ദുള്ളയാണ് ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്. രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാവുന്നത്.
സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ പോരാടുമെന്നും ജയിലില്‍ കഴിയുന്ന നിരപരാധികളെ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചിരുന്നു.