ത്രിപുര : ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ രണ്ട് ആൺ സുഹൃത്തുക്കൾക്കൊപ്പമുള്ള ഫോട്ടോകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതിൽ പ്രകോപിതനായ യുവാവ് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊന്നു.
സംഭവത്തിൽ സെപാഹിജാല ജില്ലയിലെ മധുപൂരിൽ കോഴി ഫാം നടത്തുന്ന 51 കാരനായ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. യുവാവും ഭാര്യയും ഒരു വർഷമായി വേർപിരിഞ്ഞാണ് താമസം. യുവാവ് രണ്ട് മക്കൾക്കൊപ്പം മധുപൂരിലാണ് താമസിക്കുന്നത്.
യുവാവിനെതിരെ വിവാഹമോചന കേസ് ഫയൽ ചെയ്ത ഭാര്യ നേതാജിനഗറിൽ അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നതെന്നും പൊലീസ് പറഞ്ഞു. ദുർഗാ പൂജ ആഘോഷത്തിനു ശേഷം അമ്മയും മകളും വീട്ടിലേക്ക് മടങ്ങുമ്പോൾ പ്രതി കത്തി ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.