ഇന്ത്യക്കെതിരെ ഉപരോധമേര്‍പ്പെടുത്താനൊരുങ്ങി കാനഡ. ഖാലിസ്താന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ വധത്തെച്ചൊല്ലി നയതന്ത്രബന്ധം ഉലഞ്ഞിരിക്കെയാണ് കാനഡയുടെ പുതിയ നീക്കം. കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളിയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്കൊപ്പം തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിലെത്തിയായിരുന്നു മെലാനി ജോളിയുടെ പ്രതികരണം.
വിയന്ന കണ്വെന്ഷന് പ്രകാരം നയതന്ത്രപ്രതിനിധികളെ പുറത്താക്കുക എന്നത് ഒരു രാജ്യം സ്വീകരിക്കുന്ന ഏറ്റവും ഉയര്‍ന്നതും കഠിനവുമായ നടപടിയാണെന്നും മെലാനി ജോളി പറഞ്ഞു. നിജ്ജാര്‍ വധക്കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ കനേഡിയന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.