ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ് പി സരിന് മത്സരിക്കും. പാലക്കാട് സിപിഐഎം സെക്രട്ടേറിയറ്റിലാണ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് സരിന്റെ പേര് ഐക്യകണ്ഠേന നിര്‍ദേശിച്ചു. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നേരം നടക്കും. സിപിഐഎം സ്വതന്ത്രനായിട്ടായിരിക്കും വോട്ട് തേടുകയെന്നാണ് വിവരം.
സിപിഐഎം ചിഹ്നത്തില്‍ മത്സരിക്കുന്നതില്‍ മടിയില്ലെന്ന് സരിന് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സഖാവ് എന്നത് പേരിനൊപ്പം ചേരുന്നതില്‍ അഭിമാനമുണ്ടെന്ന് കോണ്‍ഗ്രസ് വിട്ട് ഇടത് സ്വതന്ത്രനായി പാലക്കാട് മത്സരിക്കാനുള്ള തീരുമാനത്തിന് പിന്നാലെ പി സരിന് പ്രതികരിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സരിന് തന്നെയാവും മികച്ച സ്ഥാനാര്‍ത്ഥി എന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. പാര്‍ട്ടി ചിഹ്നത്തില്‍ സരിനെ മത്സരിപ്പിക്കണമെന്നാണ് സെക്രട്ടറിയേറ്റ് അഭിപ്രായം.