പാലക്കാട്: പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്. മുതിര്‍ന്ന നേതാവ് വി ആര് മോഹന്‍ദാസ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിനകത്തെ നടപടികളില്‍ പ്രതിഷേധിച്ചാണ് രാജി. കരുണാകരന്റെ കുടുംബത്തെ മോശമായി ചിത്രീകരിച്ച വ്യക്തിയെ കോണ്‍ഗ്രസ് പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കി. ദീര്‍ഘകാലം ഐ ഗ്രൂപ്പ് പ്രവര്‍ത്തകനായിരുന്ന തനിക്ക് ഇതൊന്നും സഹിക്കാന്‍ കഴിയാത്തതുകൊണ്ടാണ് പാര്‍ട്ടി വിട്ടതെന്നും മോഹന്‍ദാസ് പ്രതികരിച്ചു.
കോണ്‍ഗ്രസിന് അപചയം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ചിദംബരം അടക്കം അഴിമതി ആരോപണം നേരിടുന്ന ആരെയും കോണ്‍ഗ്രസ് പുറത്താക്കിയിട്ടില്ല. മുന്നണികള്‍ ദേശീയതയ്ക്ക് എതിരാണ്. പ്രശ്നങ്ങള്‍ നില്ക്കുമ്പോള് മാനസികമായി ആ പാര്‍ട്ടിയില്‍ നില്ക്കാന് കഴിയില്ലെന്നും മോഹന്‍ ദാസ് പറഞ്ഞു. ദീര്‍ഘകാലം കോണ്‍ഗ്രസിലെ വിജാര്‍ വിഭാഗിന്റെ ചെയര്‍മാനായിരുന്നു മോഹന്‍ദാസ്.