ബോളീവുഡ് സൂപ്പര്‍ താരം സല്മാന് ഖാന് വീണ്ടും വധഭീഷണി. രണ്ട് കോടി രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ താരത്തെ കൊല്ലുമെന്നുമാണ് അഞ്ജാതന്റെ ഭീഷണി. മുംബൈ ട്രാഫിക് പോലീസിനാണ് വാട്ട്സാപ്പ് വഴി ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ കേസെടുത്ത വര്‍ലി ജില്ല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സല്മാന് ഖാന്, എന്‍സിപി (അജിത് പവാര്‍) എംഎല്‍എ സീഷാന്‍ സിദ്ദിഖി എന്നിവര്‍ക്കെതിരെ വധഭീഷണി മുഴക്കി പണം ആവശ്യപ്പെട്ട സംഭവത്തില്‍ മുംബൈ പൊലീസ് കഴിഞ്ഞ ദിവസം ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. 20 കാരനായ മുഹമ്മദ് തയ്യബ് എന്ന ഗുര്ഫാന് ഖാനെ നോയിഡയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അടുത്തിടെ കൊല്ലപ്പെട്ട മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ദിഖിയുടെ മകനാണ് സീഷാന്‍.
ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയി സംഘം ഏറ്റെടുത്തിരുന്നു. സല്മാന് ഖാനുമായുള്ള അടുത്ത ബന്ധം കാരണമാണ് ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയതെന്നാണ് സംഘം അവകാശപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ 15 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.