താൽക്കാലിക മറവിരോഗം കാരണം പൊതുജീവിതം അവസാനിപ്പിക്കാനൊരുങ്ങി പ്രശസ്ത കവി സച്ചിദാനന്ദൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് പൊതുജീവിതം അവസാനിപ്പിക്കുന്നതിനെപ്പറ്റി അദ്ദേഹം വ്യക്തമാക്കിയത്.
7 വർഷം മുൻപാണ് ആദ്യമായി മറവിരോഗത്തിന് വിധേയനായത്. പിന്നീട് അത് മാറിയെങ്കിലും വീണ്ടും തിരിച്ചു വന്നതായി അദ്ദേഹം അറിയിച്ചു. സമ്മർദ്ദമാണ് രോഗത്തിന് കാരണമെന്ന് ഡോക്ടർമാർ പറയുന്നു. അതുകൊണ്ട് പതിയെ പൊതുജീവിതം അവസാനിപ്പിക്കുന്നു. ദയവായി പൊതുയോഗങ്ങൾക്ക് വിളിക്കാതിരിക്കുക, വന്നില്ലെങ്കിൽ പരിഭവപ്പെടാതിരിക്കുക. ഓർമയുള്ളിടത്തോളം കാലം ഞാൻ എഴുതും, എപ്പോൾ വേണമെങ്കിലും അത് ഇല്ലാതാകാം എന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ വികാരാധീനനായി അദ്ദേഹം അറിയിച്ചു.