പാലക്കാട് ഹോട്ടല്‍ കേന്ദ്രീകരിച്ച് നടത്തിയ കളളപ്പണ പരിശോധനയില്‍ സിപിഐഎം നല്കിയ പരാതിയില്‍ അന്വേഷണം നടത്തും. സ്പെഷ്യല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല നല്‍കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കേസെടുക്കുമെന്നാണ് എസ്പി പ്രതികരിച്ചത്. പ്രാഥമിക അന്വേഷണത്തിന് ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.
അതേസമയം കേസില്‍ അന്വേഷണമില്ലെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് റൂറല്‍ എസ്പി ആര് ആനന്ദ് പ്രതികരിച്ചു. കള്ളപ്പണ പരിശോധനയില്‍ നിലവില്‍ കെപിഎം ഹോട്ടല്‍ മാനേജരുടെ പരാതിയില്‍ എടുത്ത കേസിനൊപ്പം സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു നല്കിയ പരാതിയും അന്വേഷിക്കാനാണ് സാധ്യത. പാലക്കാട്ടെ ജില്ലാ സെക്രട്ടറി അടക്കമുള്ളവരുടെ മൊഴി ഇതോടൊപ്പം രേഖപ്പെടുത്തും.