കൊച്ചി: സമാനതകളില്ലാത്ത ദുരന്തം അനുഭവിച്ച വയനാടിന് കേന്ദ്രസഹായം നിഷേധിച്ച മോദിയുടെ നിലപാട് മനുഷ്യത്വരഹിതമായ ചതിയാണെന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ.ജെ ജോസ് മോൻ
തീരുമാനം പുനഃപരിശോധിക്കുകയും അർഹമായ സഹായം കേരളത്തിന് നൽകുകയും ചെയ്യാത്ത പക്ഷം, സംസ്ഥാന വ്യാപകസമരത്തിന് കെഡിപി നേതൃത്വം നൽകും. – കെ.ജെ ജോസ് മോൻ പറഞ്ഞു.
ദുരന്തമുഖത്ത് കള്ളക്കണ്ണീരൊഴുക്കി ജനങ്ങളെ വഞ്ചിക്കുന്ന ഒരു ഭരണാധികാരിയെ അല്ല രാജ്യത്തിന് ആവശ്യമെന്നും സംസ്ഥാന പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
കേന്ദ്ര അവഗണനയ്ക്കെതിരെ കെഡിപി സംസ്ഥാന കമ്മിറ്റി എറണാകുളം റിസർവ് ബാങ്കിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന രക്ഷാധികാരി സലിം പി മാത്യു അദ്ധ്യക്ഷത വഹിച്ചു.
സുൽഫിക്കർ മയൂരി, റോയ് വാരിക്കാട്ട്, കടകംപിള്ളി സുകു, ബാബു തോമസ്, സിബി തോമസ്, സാജു എം ഫിലിപ്പ്, സുരേഷ് വേലായുധൻ, അഡ്വ. അഹമ്മദ് അമ്പലപ്പുഴ, പി.എസ്.പ്രകാശൻ, ജേക്കബ് തോമസ്, എൻ ഒ ജോർജ്, റോയി പെരിഞ്ചേരി, സലിം ബംഗ്ലാവിൽ, പി പി എ റഷീദ്, ജയരാജ് മൂടാടി, പ്രകാശൻ, കെ.ജി.പുരുഷോത്തമൻ, അഡ്വ.സുജലക്ഷ്മി, മൻസൂർ റഹ്മാനിയ, നവീൻ ശശിധരൻ, അമൽ എ.എസ്, രമേശൻ മുണ്ടയ്ക്കാട്ട്, നിമിൽ മോഹൻ, എ.എം.സെയ്ദ്, സുമി ജോസഫ്, ജൂഡോ പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.