ജിതിൻ എംസി സംവിധാനം ചെയ്ത കോമഡി ത്രില്ലെർ മൂവി ആണ് സൂക്ഷ്മദർശിനി. . ഹാപ്പി അവേഴ്സ് എൻ്റർടൈൻമെൻ്റ്സിൻ്റെയും എവിഎ പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എവി അനൂപ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.
ഇനി സൂക്ഷ്മദർശിനിയിലേക്ക് സൂക്ഷ്മമായി വരുമ്പോൾ, ‘നിങ്ങൾക്കെത്ര നന്നായി നിങ്ങളുടെ അയക്കാരെ അറിയാം’ ഈ ചോദ്യത്തിനാണ് സിനിമ ഉത്തരം തരാൻ ശ്രമിക്കുന്നത്. പ്രിയദർശിനി എന്ന വീട്ടമ്മയായി നസ്രിയയും പുതിയ അയൽക്കാരനായി താമസത്തിനു വരുന്ന മാനുവൽ ആയി ബേസിലും ചിത്രത്തിൽ എത്തുന്നു.
sinimayil തിരക്കഥാകൃത്തുക്കളായ ലിബിൻ ടി ബിയുടെയും അതുൽ രാമചന്ദ്രന്റെയും എഫേർട് എടുത്തു പറയണം. തിരക്കഥയുടെ മേന്മകൊണ്ടും കഥ നടക്കുന്ന ടെറൈനിന്റെ പ്രത്യേകത കൊണ്ടും ആദ്യമേ സിനിമക്ക് ഒരു നിഗൂഢത സ്വഭാവം കൈവരുന്നുണ്ട്. അതിനിടയിലും കാലഘട്ടത്തിന് യോജിക്കുന്ന തരത്തിലുള്ള കോമഡി എലെമെന്റുകളും ഉൾപ്പെടുത്തി പ്രേക്ഷകരെ ചിരിപ്പിക്കാൻ സിനിമക്ക് സാധിക്കുന്നുണ്ട്. പ്രധാന കഥാപാത്രങ്ങളുടെ സ്വഭാവം അവരുടെ ദിനചര്യകളിലൂടെ തന്നെ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ എഴുത്തുകാർക്ക് കഴിഞ്ഞിട്ടുണ്ട്.
ശരൺ വേലായുധന്റെ ഛായാഗ്രഹണത്തിന് മികച്ച വിഷ്വലുകളിലൂടെ കഥാ പരിസരത്തിന്റെ നിഗൂഢതയെ എടുത്തു കാണിക്കാൻ സാധിച്ചിട്ടുണ്ട്. അതെ സമയം ഏറ്റവും കൂടുതൽ സിനിമയെ ഇന്ററസ്റ്റിംഗ് ആക്കുന്നത് ക്രിസ്റ്റോ സേവ്യറിന്റെ മ്യൂസിക് ആണ്. ചമൻ ചാക്കോയുടെ എഡിറ്റിങ്ങും കഥക്ക് ഏറ്റവും അനുയോജ്യമായിരുന്നു .
സ്ലോ പേസിൽ തുടങ്ങി സസ്പെന്സുമായി നീങ്ങി കഥാന്ത്യത്തിലേക്ക് അടുക്കുന്തോറുമാണ് സിനിമ ചർച്ച ചെയ്യുന്ന വിഷയത്തിന്റെ ഗൗരവം മനസ്സിലാകുക. സൂക്ഷ്മമായി നോക്കൂ , നമ്മുടെ ചുറ്റുമുള്ള പലരുടെയും നിഷ്കളങ്കമായ ചിരിക്കു പിന്നിൽ, എത്രത്തോളം നിഷ്കളങ്കത ഉണ്ടാകും ?