ബെർലിൻ : ഇലോൺ മസ്കിന്റെ യു.എസ് സർക്കാറിലുള്ള പങ്കാളിത്തത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ജർമൻ ചാൻസലർ ആഞ്ജല മെർക്കൽ. ശക്തരും സാധാരണക്കാരും തമ്മിലുള്ള സാമൂഹിക സന്തുലിതാവസ്ഥയെ നിയന്ത്രിക്കാൻ കഴിയുന്നതാവണം രാഷ്ട്രീയമെന്നും ആഞ്ജല മെർക്കൽ പറഞ്ഞു.
യു.എസ് പ്രസിഡന്റായി വരുന്ന ഡൊണാൾഡ് ട്രംപുമൊത്തുള്ള ഇലോൺ മസ്കിന്റെ പാശ്ചാത്യ ജനാധിപത്യ ക്രമത്തെക്കുറിച്ചുള്ള ഭയം ആഞ്ജല തന്റെ ഓർമ്മക്കുറിപ്പിലാണ് പങ്കുവെച്ചിരിക്കുന്നത്.
2007-08 സാമ്പത്തിക പ്രതിസന്ധിയിൽ ജർമൻ ചാൻസലറായിരിക്കെ, രാഷ്ട്രീയ മേഖലയാണ് കാര്യങ്ങൾ നേരെയാക്കാൻ കഴിയുന്ന അന്തിമ അധികാരം എന്ന് അവർ അഭിപ്രായപ്പെട്ടിരുന്നു.
ഈ അന്തിമ അധികാരം മൂലധന ശക്തിയിലൂടെയോ സാങ്കേതിക കഴിവുകളിലൂടെയോ കമ്പനികളാൽ ശക്തമായി സ്വാധീനിക്കപ്പെടുന്നുവെങ്കിൽ ഇത് നമുക്കെല്ലാവർക്കും വൻ വെല്ലുവിളിയാണെന്നും ആഞ്ജല പറഞ്ഞു. 700ലധികം പേജുകളുള്ള ഓർമ്മക്കുറിപ്പ് ചൊവ്വാഴ്ച പുറത്തിറങ്ങുമെന്നും ആഞ്ജല അറിയിച്ചു.