ജീവിത ശൈലിയെ അടിസ്ഥാനപ്പെടുത്തി ആയുർദൈർഖ്യം പ്രവചിക്കാൻ സാധിക്കുന്ന എ ഐ പവർ ആപ്പ് ഡെത്ത് ക്ലോക്കിന് പ്രചാരം കൂടുന്നു. ഭക്ഷണക്രമം, വ്യായാമം, സ്ട്രെസ് ലെവൽ, ഉറക്കത്തിന്റെ പാറ്റേണുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉപയോക്താവിന്റെ മരണ തീയതി ആപ്പ് കണക്കാക്കുന്നത്.
ബ്രെന്റ് ഫ്രാൻസൺ എന്ന വ്യക്തിയാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. കേൾക്കുമ്പോൾ ഭീകരമാണെങ്കിലും ഈ സാങ്കേതികവിദ്യയ്ക്ക് സാമ്പത്തിക ആസൂത്രണത്തിൽ വിപ്ലവം സൃഷ്ടിക്കാനുള്ള കഴിവുണ്ട്. ഇത് റിട്ടയർമെൻ്റ് സേവിംഗുകളെയും മറ്റ് നിക്ഷേപങ്ങളെയും പറ്റി കൃത്യമായ തീരുമാനം എടുക്കാനുള്ള പ്രാപ്തി ഉപയോക്താവിന് നൽകുന്നു.
സാമ്പത്തികമായ കണക്കുകൂട്ടലുകളിൽ ആയുർദൈർഘ്യം നിർണായക ഘടകമാണ്. ഡെത്ത് ക്ലോക്കിൽ ഉപയോഗിച്ചിരിക്കുന്ന പുതിയ അൽഗോരിതങ്ങൾക്ക് കൂടുതൽ അനുയോജ്യമായ – ഒരു കസ്റ്റമൈസ്ഡ് ഡെത്ത് ക്ലോക്ക് സംവിധാനം വഴി കൃത്യമായ വിവരങ്ങൾ നല്കാൻ സാധിക്കും. ഇതുവഴി ആരോഗ്യ സ്വഭാവങ്ങളെയും സാമ്പത്തിക ആസൂത്രണത്തെയും പോസിറ്റീവ് ആയ രീതിയിൽ സ്വാധീനിക്കാനും ആപ്പിന് കഴിയും.