ബിനുകൃഷ്ണ /സബ് എഡിറ്റർ
സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്തെ വിദേശ നിക്ഷേപത്തിൽ 45% വർദ്ധനവെന്ന് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ. 29.79 ബില്യൻ ഡോളറാണ് രാജ്യത്തെത്തിയത്. മുൻവർഷം ഇതേ കാലയളവിൽ എഫ്ഡിഐ നിക്ഷേപം 20.5 ബില്യൻ ഡോളറായിരുന്നു.
സേവനം, കംപ്യൂട്ടർ, ടെലികോം, ഫാർമ തുടങ്ങിയ മേഖലകളിലാണ് നിക്ഷേപം കൂടുതൽ നടന്നത്. ജൂലൈ–സെപ്റ്റംബർ പാദത്തിലെ നേരിട്ടുള്ള വിദേശ നിക്ഷേപവും 43% വർധിച്ചു. മുൻവർഷം 9.52 ബില്യൻ ഡോളറായിരുന്ന നിക്ഷേപം ഈ വർഷം 13.6 ബില്യനായാണ് ഉയർന്നത്. ഓഹരി വിപണികളിലേക്ക് അടക്കമുള്ള ആകെ വിദേശ നിക്ഷേപവും വർധിച്ചു.