മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മുംബൈയിലെ ആസാദ് മൈതാനിയിൽ നടക്കുന്ന ചടങ്ങിലാണ് അധികാരമേൽക്കുക. ഉപമുഖ്യമന്ത്രിമാരായി അജിത് പവാറും ഏകനാഥ് ഷിൻഡെയും സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
മൂന്നാം തവണയാണ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാവുന്നത്. 2022 ജൂൺ 30 മുതൽ ഏകനാഥ് ഷിൻഡെ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായി തുടരുന്ന മുതിർന്ന ബി.ജെ.പി നേതാവാണ് ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ ആദ്യത്തെ മുഖ്യമന്ത്രിയായ ഫഡ്നാവിസ് വസന്തറാവു നായ്ക്കിന് ശേഷം കാലാവധി തികച്ച് ഭരിച്ച ആദ്യ മുഖ്യമന്ത്രിയും കൂടിയാണ്