അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. പിങ്ക് ബോൾ ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 180 റണ്‍സിന് പുറത്തായി. 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ടോപ് സ്കോറര്‍. ആറ് വിക്കറ്റ് വീഴ്ത്തിയ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്.
ഇന്നിംഗ്സിന്റെ ആദ്യപന്തില്‍ തന്നെ ഓപ്പണര്‍ ജയ്സ്വാള്‍ സ്റ്റാര്‍ക്കിന് മുന്നില്‍ എല്‍ബിഡബ്ല്യു ആയി പുറത്തായി. രണ്ടാം വിക്കറ്റില്‍ ഗില്ലും രാഹുലും 69 റണ്‍്സ് ചേര്‍ത്തു. കൂട്ടുകെട്ട് മികച്ച രീതിയില്‍ മുന്നേറവെ രാഹുലിനെ (37) പുറത്താക്കി സ്റ്റാര്‍ക്ക് വീണ്ടും ഓസീസിന് ബ്രേക്ക് ത്രൂ നല്കി. കണ്ണടച്ച് തുറക്കും മുന്‍പ് 18 റണ്‍സിനിടെ നാല് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
കോഹ്ലി ഏഴും നായകന് രോഹിത് മൂന്നും റണ്‍സിന് മടങ്ങി. ഗില്‍ 31 റണ്‍സെടുത്തു. 21 റണ്‍സെടുത്ത പന്തും 22 റണ്‍സെടുത്ത അശ്വിനും സ്കോര്‍ 100 കടക്കാന്‍ സഹായിച്ചു. ഏകദിന ശൈലിയില്‍ 54 പന്തില്‍ 42 റണ്‍സെടുത്ത നിതീഷ് കുമാറാണ് സ്കോര്‍ 180 ലെത്തിച്ചത്. മൂന്ന് വീതം സിക്സും ഫോറും അടങ്ങുന്നതായിരുന്നു തന്റെ രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന നിതീഷിന്റെ ഇന്നിംഗ്സ്.
48 റണ്‍സ് വഴങ്ങിയാണ് സ്റ്റാര്‍ കോഹ്ലിയുടെ ഉള്‍പ്പെടെ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയത്. കമ്മിന്‍സും ബോലണ്ടും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി