അമരാവതി: പ്രായ പൂര്‍ത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാനും പങ്കാളികളെ തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി. ലെസ്ബിയന്‍ പങ്കാളിയെ പിതാവ് തടങ്കലില്‍ വച്ചെന്ന് ആരോപിച്ച് മറ്റൊരു സ്ത്രീ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി വിധി. ജസ്റ്റിസുമാരായ ആര് രഘുനന്ദന് റാവുവും കെ മഹേശ്വര റാവുവും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് വിധി ശരിവച്ചത്.
നരസിപട്ടണത്തെ പിതാവിന്റെ വസതിയില്‍ തന്റെ പങ്കാളിയെ വീട്ടു തടങ്കലില്‍ താമസിച്ചുവെന്നാരോപിച്ച് കാട്ടിയായിരുന്നു യുവതി ഹര്‍ജി നല്‍കിയത്. ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാനാണ് താല്പര്യമെന്ന് യുവതി മൊഴി നല്കി. ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചാല്‍ മാതാപിതാക്കള്‍ക്ക് നേരെയുള്ള പരാതി പിന്‍വലിക്കാമെന്നും സമ്മതിച്ചു. മകളുടെ ബന്ധത്തിലും, ഇഷ്ടത്തിലും ഇടപെടരുതെന്നും കോടതി മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്കി.