ലാവ യുവ2 5G സ്മാർട്ട്ഫോൺ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫോണ്‍ കോളുകള്‍ വരുമ്പോഴും നോട്ടിഫിക്കേഷനുകള്‍ വരുമ്പോഴും പിറകിലെ ലൈറ്റുകള്‍ പ്രത്യേക രീതിയില്‍ പ്രകാശിക്കുന്ന ഫീച്ചറും ഫോണിന് നല്‍കിയിട്ടുണ്ട്. നത്തിങ് ഫോണുകളെ ഓർമപ്പെടുത്തുന്ന ലൈറ്റ് റിയർ ക്യാമറ മൊഡ്യൂളിനുള്ളിലാണ് സ്ഥാപിച്ചിരിക്കുന്നത്.ഒരു വേരിയന്റിന്റെ വില മാത്രമാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. 4GB+128GB വേരിയന്റിന് 9,499 രൂപയാണ് വില. ഓണ്‍ലൈൻ വഴി ഫോണ്‍ ലഭ്യമാകുമോ എന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
കൂടാതെ പിന്നില്‍ എഐ ഫീച്ചറുകളോടുകൂടിയ 50 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 2 മെഗാപിക്സലിന്റെ സെക്കൻഡറി സെൻസറുമാണുള്ളത്. Unisoc T760 ഒക്ടകോർ പ്രൊസസറാണ് ഈ ബഡ്ജറ്റ് സ്മാർട്ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 14 ഒഎസ് കമ്ബനി വാഗ്ദാനം ചെയ്യുന്നു. 5,000m എംഎഎച്ച് ബാറ്ററിയില്‍ 18വാട്ട് ചാർജിങ് സൗകര്യമുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്റ് സ്കാനർ, യുഎസ്ബി ടൈപ് സി പോർട്ട്, ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കർ എന്നിവയും ഫോണിന്റെ മറ്റ് പ്രത്യേകതകളാണ്.