റിയാദ്: സൗദി അറേബ്യ ശൈത്യ കാലാവസ്ഥിലേക്ക് നീങ്ങുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോള്‍ തന്നെ നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. വടക്ക് ഭാഗത്താണ് ശൈത്യം കൂടുതല്‍ ബാധിക്കുക. ശനിയാഴ്ച മുതല്‍ താപനില നാല് ഡിഗ്രി സെല്‍ഷ്യസിനും പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും ഇടയിലേക്ക് താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അല്‍ ജൗഫ്, തബൂക്ക്, വടക്കന്‍ അതിര്‍ത്തികള്‍, ഹായില്‍, മദീനയുടെ വടക്ക് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ തണുപ്പ് അനുഭവപ്പെടും. ഇവിടങ്ങളില്‍ ജനുവരി മൂന്ന് വെള്ളിയാഴ്ച വരെ ഇതേ കാലാവസ്ഥ തുടരാനുള്ള സാധ്യത പ്രതീക്ഷിക്കുന്നുണ്ട്.
വരുന്ന ആഴ്ച ഈ ശൈത്യകാലത്തിലെ ഏറ്റവും ശക്തമായ ശീതതംരഗം രാജ്യത്ത് അനുഭവപ്പെടുമെന്ന അഭ്യൂഹങ്ങള്‍ ശരിയല്ലെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വക്താവ് ഹുസ്സൈന്‍ അല്‍ ഖത്താനി പറഞ്ഞു.