മുംബൈ: പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എലില്‍ മറ്റൊരു സ്വയം വിരമിക്കല്‍ പദ്ധതി(വി.ആര്.എസ്.)ക്ക് കൂടി സാധ്യത. 35 % ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള വി.ആര്.എസ്. പദ്ധതി നടപ്പാക്കാന്‍ ടെലികോം വകുപ്പ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി തേടിയതായാണ് വിവരം. വി.ആര്.എസിനായുള്ള ചെലവിനായി 15,000 കോടി രൂപയുടെ സഹായത്തിനായാണ് ടെലികോം മന്ത്രാലയം ധനമന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കുന്നത്. ജീവനക്കാര്‍ക്കുള്ള ചെലവ് വര്‍ഷം 5,000 കോടി രൂപയായി ചുരുക്കുകയാണ് ടെലികോം വകുപ്പിന്റെ ലക്ഷ്യം.
രണ്ടാം വി.ആര്.എസ്. പദ്ധതിവഴി 18,000 മുതല്‍ 19,000 വരെ ജീവനക്കാരെ ഒഴിവാക്കാനുള്ള ശുപാര്‍ശയും നിര്‍ദേശങ്ങളുമാണ് ടെലികോം വകുപ്പ് സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് സൂചനകള്‍.