സംഭാലിലെ ഷാഹി ജുമാ മസ്ജിദിന്റെ സമീപത്ത് വരുന്ന പൊലീസ് ഔട്ട്പോസ്റ്റിനായി ഭൂമി പൂജ നടത്തി അധികാരികൾ. സംഭാൽ പൊലീസ് സ്റ്റേഷന്റെ കീഴിലായിരിക്കും മസ്ജിദ് പ്രവര്‍ത്തിക്കുക. ഭൂമി പൂജയും തറക്കല്ലിടല്‍ ചടങ്ങും എല്ലാ അനുഷ്ഠാനങ്ങളും പാലിച്ച് നടത്തി. മസ്ജിദിന് മുന്നിലെ മൈതാനം അളന്ന് തിട്ടപ്പെടുത്തിയതിന് ശേഷമായിരുന്നു ഭൂമി പൂജ.
ജുമാ മസ്ജിദിന് സമീപം സുരക്ഷ ശക്തമാക്കുന്നതിന് വേണ്ടിയാണ് പൊലീസ് ഔട്ട്പോസ്റ്റ് നിർമ്മിക്കുന്നതെന്ന് സംഭാൽ പൊലീസ് സൂപ്രണ്ട് പറഞ്ഞു. നവംബർ 24 ന് നടന്ന സംഭാൽ സംഘർഷത്തിന് ശേഷം മസ്ജിദിന് സമീപം പൊലീസ് സുരക്ഷക്കായി ഉണ്ടായിരുന്നു. ഇവിടെ സ്ഥിരമായി ഒരു ഔട്ട് പോസ്റ്റ് വേണമെന്ന് നാട്ടുകാരുടെ ആവശ്യമായിരുന്നു എന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് പറഞ്ഞു.
നവംബർ 24 ന് സംഭാലിൽ വലിയ സംഘർഷമാണ് പൊട്ടിപ്പുറപ്പെട്ടത്. സംഘർഷത്തിൽ 4 പേർ കൊല്ലപ്പെടുകയുണ്ടായി. ഷാഹി ജുമാ മസ്ജിദിന്റെ സർവേയുമായി ബന്ധപ്പെട്ട ഒരു ഉത്തരവും പുറപ്പെടുവിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി സംഭാൽ വിചാരണ കോടതിക്ക് നിർദ്ദേശം നൽകിയിരുന്നു.