തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് തമിഴ്നാട് ഗവർണർ ആർ എൻ രവിയ്ക്ക് നിവേദനം നൽകി . പ്രധാനമായും മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്.സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണം,ക്രമസമാധാനം ഉറപ്പാക്കണം വെള്ളപ്പൊക്കത്തിൽ കേന്ദ്ര സഹായത്തിനു ഇടപെടണം എന്നിവയാണ് ആവശ്യങ്ങൾ.തങ്ങളുടെ അപേക്ഷ പരിഗണിക്കാമെന്ന് ഗവർണർ ഉറപ്പുനൽകിയിട്ടുണ്ടെന്ന് തമിഴക വെട്രി കഴകം എക്സിലൂടെ അറിയിച്ചു. അണ്ണാ യൂണിവേഴ്സിറ്റി കാമ്പസിൽ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ പശ്ചാത്തലത്തിൽ വിജയ് കത്തെഴുതി. ‘തമിഴ്നാടിന്റെ സഹോദരിമാർക്ക്’ എന്ന് ആരംഭിച്ച കത്തിൽ സംസ്ഥാനത്തെ സ്ത്രീകൾക്കൊപ്പം സഹോദരനെ പോലെ കൂടെയുണ്ടാകുമെന്നും സുരക്ഷിത തമിഴ്നാടിനായി ഒപ്പമുണ്ടാകുമെന്നും വിജയ് എഴുതിയിരുന്നു .