ഇടുക്കി: ഇടുക്കിയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ സാബു തോമസിന്റെ മാതാവ് ത്രേസ്യാമ്മ (90)മരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. സംസ്കാരം വൈകിട്ട് നാല് മണിക്ക് കട്ടപ്പന സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും. കട്ടപ്പനയിലെ റൂറല്‍ ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പിലാണ് സാബു ജീവനൊടുക്കിയത്.
ഭാര്യയുടെ ചികിത്സയ്ക്കായാണ് സാബു ബാങ്കില്‍ നിന്നും നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടത്. എന്നാല്‍ ബാങ്ക് ജീവനക്കാര്‍ സാബുവിനെ അധിക്ഷേപിക്കുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് ആണെന്ന് പറയുന്ന സാബുവിന്റെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. സാബുവിനെ സിപിഐഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഭീഷണി സന്ദേശവും പുറത്ത് വന്നിരുന്നു.