വ്യാപാര ആവശ്യത്തിനായി ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് സ്വര്‍ണവും രത്നങ്ങളും കൊണ്ടുപോകാന്‍ ഇന്നുമുതല്‍ ഇ വേ ബില്‍ നിർബന്ധമാക്കി. സംസ്ഥാനത്തിനകത്തുള്ള സപ്ലൈയ്ക്കായാലും, സപ്ലൈ അല്ലാത്ത കാര്യങ്ങള്‍ക്കായാലും (എക്സിബിഷന്, ജോബ് വര്‍ക്ക്, ഹാള്‍മാര്‍കിങ് തുടങ്ങിയവ), രജിസ്ട്രേഷന് ഇല്ലാത്ത വ്യക്തിയില്‍ നിന്ന് വാങ്ങുമ്പോഴായാലും, രജിസ്ട്രേഷനുള്ള വ്യക്തി അല്ലെങ്കില്‍ സ്ഥാപനമാണ് ചരക്ക് നീക്കം നടത്തുന്നതെങ്കിലും ഇ – വേ ബില്‍ നിര്‍ബന്ധമാണ്.
ജിഎസ്ടി ബാധകമായ, 50,000 രൂപയ്ക്കുമേലുള്ള ചരക്കുകളുടെ സംസ്ഥാനാനന്തര നീക്കത്തിന് നിർബന്ധമായും വേണ്ട രേഖയാണ് ഇ-വേ ബില്‍. നേരത്തെ രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണത്തിന് ബില്‍ വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വ്യാപാരികളും സംഘടനകളും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് പത്തുലക്ഷം എന്ന പരിധി നിശ്ചയിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വെബ്സൈറ്റ് പരിശോധിക്കാം.