തിരുവനന്തപുരം: നിയുക്ത കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് (വ്യാഴാഴ്ച) രാവിലെ 10.30-ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുക്കും. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആർലേക്കറെയും ഭാര്യ അനഘ ആർലേക്കറെയും സ്വീകരിച്ചു.