പത്തനംതിട്ട: പത്തനംതിട്ട ളാഹ വിളക്കുവഞ്ചിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ 18 പേരടങ്ങുന്ന തീർഥാടകസംഘമാണ് അപകടത്തിൽപ്പെട്ടത്. വലിയ ഗർത്തമുള്ള ഭാഗത്തേയ്ക്ക് മറിഞ്ഞ വാഹനം ബാരിയറിൽ തങ്ങിനിന്നതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്. ഉടൻതന്നെ പോലീസും ഫയർഫോഴ്സുമെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.