കേരളത്തിലും കേരളത്തിന് പുറത്തും മികച്ച പ്രേക്ഷക പിന്തുണയോടെയാണ് ഉണ്ണി മുകുന്ദൻ നായകനായെത്തിയ ഹനീഫ് അദേനി ചിത്രം മാർക്കോ പ്രദർശനം തുടരുന്നത് . ഇപ്പോഴിതാ വീണ്ടും ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുകയാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത് . ഇൻസ്റ്റഗ്രാം റീലുകളായാണ് ഉയർന്ന ക്വാളിറ്റിയോടെ ഇത്തവണ ചിത്രം പ്രചരിക്കുന്നത്.ഹിന്ദി പതിപ്പിന്റേതാണ് പോസ്റ്റ് ചെയ്തിരിക്കുന്ന ഭാഗങ്ങള്‍. മുന്‍പും ചിത്രത്തിന്റെ എച്ച്ഡി പതിപ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
പിന്നാലെ പ്രതികരണവുമായി ഉണ്ണി മുകുന്ദന് രംഗത്തെത്തിയിരുന്നു. വ്യാജപതിപ്പ് കാണാതിരിക്കാന്‍ പ്രേക്ഷകര്‍ തീരുമാനിക്കുക എന്നത് മാത്രമാണ് ഇക്കാര്യത്തില്‍ ഒരേയൊരു പരിഹാരമെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. ബറോസ്, റൈഫിള്‍ ക്ലബ്, എക്സ്ട്രാ ഡീസന്റ്, സൂക്ഷ്മദര്‍ശിനി എന്നീ ചിത്രങ്ങളുടെയെല്ലാം വ്യാജപതിപ്പുകള്‍ തിയേറ്ററില്‍ പ്രദർശനത്തിനെത്തി ദിവസങ്ങള്‍ക്കകം ഓണ്‍ലൈനിലൂടെ പ്രചരിച്ചിരുന്നു തിയേറ്റർ പ്രിന്റ് രൂപത്തിലായിരുന്നു മുൻപ് ഇത്തരം വ്യാജ പതിപ്പുകള്‍ പ്രചരിക്കാറുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ എച്ച് ഡി ക്വാളിറ്റിയിലാണ് വ്യാജ പതിപ്പുകള്‍ ഇറങ്ങുന്നത്. ഇത് സിനിമാവ്യവസായത്തിന് കടുത്ത വെല്ലുവിളി സൃഷ്ടിക്കുകയാണെന്നും,നിര്‍മാതാക്കളുടെയും സിനിമാസംഘടനകളുടെയും നിയമസംവിധാനങ്ങളുടെയും ഭാഗത്ത് നിന്ന് വിഷയത്തില്‍ ഗൗരവകരമായ നടപടിയുണ്ടാകണമെന്നുമാണ് അണിയറക്കാർ മുന്നോട്ടു വെക്കുന്ന ആവശ്യം