ന്യൂഡൽഹി: കൊളോണിയൽ ചിന്താഗതിക്കാരാണ് സനാതന ധർമത്തെ തള്ളിപ്പറയുന്നതെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ജെ.എൻ.യുവിലെ വേദാന്ത ഇന്റർനാഷണൽ കോൺഗ്രസിൽ സംസാരിക്കവെയാണ് അദ്ദേഹം തന്റെ നിലപാടുകൾ പങ്കുവെച്ചത്.
വാക്കുകളുടെയും അവയുടെ ആഴത്തിലുള്ള അർത്ഥങ്ങളുടെയും ബോധമില്ലാതെ ചിലർ പ്രതികരിക്കുന്നത് ഏറെ വേദനാജനകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള പ്രതികരണങ്ങൾ സമൂഹത്തെ അപകടകരമായ സാഹചര്യത്തിലേക്കാണ് നയിക്കുന്നത്.
ഇന്ന് ആഗോളശാസ്ത്രം വേദാന്തചിന്തയെ ഉൾക്കൊള്ളുന്ന സാഹചര്യത്തിലാണെങ്കിലും വേദാന്തവും സനാതനവും നിരസിക്കുന്ന ചില “വഴിമുട്ടിയ” ആളുകൾ ഇന്ത്യയിലുണ്ട്. അവരുടെ മനസ്സിൽ കൊളോണിയൽ സ്വഭാവം പ്രകടമാണ്.അവർ നമ്മുടെ ബൗദ്ധിക പൈതൃകത്തെ തിരിച്ചറിയുന്നില്ല. ഇത് വളരെ അപകടകരമാണ്, ഇത് മതേതരത്വം എന്ന മറവിലൂടെ അവർ മുന്നോട്ട് വയ്ക്കുന്ന ഒരു ചിന്തയാണ്, അതോടൊപ്പം സമൂഹ ഐക്യം തകരാൻ സാധ്യതയുണ്ടെന്ന് ധൻകർ അഭിപ്രായപ്പെട്ടു.