കോളിവുഡിൽ തന്റേതായ ഒരു സ്ഥാനം നേടിയ താരമാണ് വിശാൽ .നിരവധി ചിത്രങ്ങളിൽ അതി ഗംഭീരമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ താരത്തിന്റെ ഈ വര്ഷം ഇറങ്ങുന്ന ആദ്യ സിനിമയുടെ അപ്ഡേറ്റുകളാണ് വരുന്നത്. എന്നാൽ ഈ ചിത്രത്തിന് കുറച്ച പ്രത്യേകതകളുണ്ട്. 2013 ൽ തിയറ്ററുകളിൽ എത്തേണ്ട ചിത്രമാണ് ഒരു വ്യാഴവട്ടത്തിന് ശേഷം റിലീസിന് ഒരുങ്ങുന്നത് എന്നതാണ് ആ പ്രത്യേകത . സുന്ദർ സി സംവിധാനം ചെയ്ത മദഗജരാജയാണ് ചിത്രം .
ഈ മാസം 12ന് ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ സന്താനമാണ് ഇക്കാര്യം പങ്കുവെച്ചത്.2013 പൊങ്കൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയാണ് മദഗജരാജ. സിനിമയുടേതായി ട്രെയ്ലറും ഗാനവും പുറത്തുവിട്ടിരുന്നു. സാമ്പത്തികമായ പ്രശ്നങ്ങൾ മൂലം സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു. അഞ്ജലിയും വരലക്ഷ്മി ശരത്കുമാറുമാണ് നായികമാർ. സോനു സൂദാണ് സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.വിജയ് ആന്റണിയാണ് സംഗീത സംവിധാനം. ചിത്രത്തിനായി വിശാൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. വിശാൽ ഫിലിം ഫാക്ടറിയും ജെമിനി ഫിലിം സർക്യൂട്ടും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഈ വർഷം പുറത്തിറങ്ങുന്ന ആദ്യ വിശാൽ ചിത്രം കൂടിയാകും മദഗജരാജ.