കാക്കനാട് : കാക്കനാട് ചെമ്പുമുക്കിന് സമീപം ആക്രിക്കടക്ക് തീ പിടിത്തം. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കുകയാണ്. തീ പിടിത്തത്തിന് കാരണമെന്തെന്ന് വ്യക്തമല്ല . ആക്രി കട ഉടമ ഉള്‍പ്പെടെ സ്ഥലത്തുണ്ട്.
വലിയ രീതിയിൽ തീ ആളി പടർന്നിരുന്നു. തീ കൂടുതൽ സ്ഥലത്തേക്ക് വ്യാപിച്ചിട്ടില്ല. ഞായറാഴ്ച ആയതിനാല്‍ അധികം ജോലിക്കാർ ഉണ്ടായിരുന്നില്ല. . ഇരുമ്പ്, ഇലക്ട്രോണിക്, പേപ്പര്‍ അടക്കമുള്ള ആക്രി വസ്തുക്കളാണ് ഗോഡൗണില്‍ ഉണ്ടായിരുന്നത്.