നേപ്പാളിലും ടിബറ്റിലും അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഇന്ത്യയിലും ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങൾ സംബന്ധിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ ലഭ്യമായിട്ടില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഭൂചലനം സ്ഥിരീകരിച്ചു.
ബിഹാർ, ഡൽഹി, സിക്കിം എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. നേപ്പാൾ അതിർത്തിയോട് ചേർന്ന് ടിബറ്റിലാണ് പ്രഭവ കേന്ദ്രം . ഇന്ന് രാവിലെ 6 :35നാണ് ചൈന – നേപ്പാൾ അതിർത്തിയോട് ചേർന്ന് ശക്തമായ ഭൂചലനം ഉണ്ടായത്.പരിഭ്രാന്തരായ ജനങ്ങൾ വീടിനു പുറത്തിറങ്ങി. ബിഹാറിലും ശക്തമായ ഭൂചലനം ഉണ്ടായി.
ഭൂമിശാസ്ത്രപരമായി സജീവമായ ഭൂചലന സാധ്യതാ പ്രദേശത്താണ് നേപ്പാൾ സ്ഥിതിചെയ്യുന്നത്, അവിടെ ഇന്ത്യൻ, യൂറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ കൂട്ടിയിടിച്ച് ഹിമാലയം രൂപപ്പെടുകയും തുടർന്ന്ഭൂ കമ്പങ്ങൾ പതിവായി സംഭവിക്കുകയും ചെയ്യുന്നുണ്ട്.ബിഹാറിൽ വീടുകള്‍ക്കും അപ്പാര്‍ട്ട്മെന്റുകൾക്കും പുറത്ത് ഭൂചലനത്തെ. തുടർന്ന് ആളുകൾ ഇറങ്ങി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.