ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ ഒൻപത് വയസ്സുകാരൻ ശ്രീതേജിനെ സന്ദർശിച്ച് നടൻ അല്ലു അർജുൻ. സംഭവത്തിൽ മരിച്ച സന്ധ്യയുടെ മകൻ ആണ് ശ്രീതേജ്. മസ്തിഷ്ക മരണം സംഭവിച്ച ശ്രീതേജ് നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
നരഹത്യ കേസിൽ ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് അല്ലു അർജുന്റെ സന്ദർശനം. സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പൊലീസ് നിയന്ത്രണം ശക്തമാക്കി. കനത്ത പൊലീസ് സുരക്ഷയിലാണ് അല്ലു അർജുൻ എത്തിയത്.