അടുത്തമാസം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസും അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയും ആംആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചതായും കെജ്രിവാൾ അറിയിച്ചു.മമതാ ദീദിയ്ക്ക് വ്യക്തിപരമായി താന്‍ നന്ദി പറയുന്നുവെന്നാണ് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള് സഖ്യത്തെ കുറിച്ച് പ്രഖ്യാപിച്ചു കൊണ്ട് കുറിച്ചത്.
കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു കൊണ്ടാണ് അരവിന്ദ് കെജ്രിവാള് മമതയുടേയും അഖിലേഷിന്റേയും പിന്തുണ വ്യക്തമാക്കിയത്.കോണ്‍ഗ്രസ് ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് അനുകൂലമായി സഖ്യ നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാത്തതാണ് കെജ്രിവാളിനെ ചൊടിപ്പിച്ചത്.. ജാഗ്രതയോടെ ഭാരതീയ ജനതാ പാര്‍ട്ടിയുമായി ‘പങ്കാളിത്തത്തിന്’ നില്‍ക്കുന്നുവെന്നാണ് കോണ്‍ഗ്രസിന് മേല്‍ കെജ്രിവാളിന്റെ ആക്ഷേപം.