2024 ൽ ആഗോളതലത്തിൽ സ്ഥാനം പിടിച്ച് മലയാള സിനിമകൾ. ആഗോളത്തിൽ സിനിയമയെ ഗൗരവമായി നിരീക്ഷിക്കുന്ന പ്രേക്ഷകരുടെ സോഷ്യൽ നെറ്റ്വർക്കിങ് കൂട്ടായ്മയും പ്രമുഖ എന്റർടെയ്മെന്റ് പ്ലാറ്റ്ഫോമുമായ ലെറ്റർബോക്സ്ഡിൻറെ പുതിയ പുതിയ പട്ടികയിൽ ഇടം പിടിച്ച് 5 മലയാള ചിത്രങ്ങൾ. എല്ലാ രാജ്യങ്ങളിലും തിയറ്ററിലും ഒ ടി ടിയിലുമായി ഇറങ്ങിയ സിനിമകളെ പരിഗണിച്ചുകൊണ്ട് 2024 അവസാനിച്ചതോടെ ലെറ്റർ ബോക്സ്ഡ് പുറത്തുവിട്ട പുതിയ ലിസ്റ്റിൽ ആണ് മലയാള ചിത്രങ്ങളായ മഞ്ഞുമ്മൽ ബോയ്സും, ആവേശവും, ഭ്രമയുഗവും, ആട്ടവും, ഓൾ വീ ഇമേജിന് ആസ് ലൈറ്റും ഉൾപെട്ടിട്ടുള്ളത്.

2024ൽ ഏറ്റവും റേറ്റിങ് നേടിയ ആക്ഷൻ/അഡ്വെഞ്ചർ സിനിമകളുടെ പട്ടികയിലാണ് മഞ്ഞുമ്മൽ ബോയ്സും ആവേശവും ഇടംപിടിച്ചത്. പട്ടികയിൽ മൂന്നാം സ്ഥാനത്ത് മഞ്ഞുമ്മൽ ബോയ്സ് ഇടം പിടിച്ചപ്പോൾ അഞ്ചാം സ്ഥാനം ആവേശത്തിനാണ്. ഏഴാം സ്ഥാനത്ത് തമിഴ് ചിത്രമായ മഹാരാജയും ഇടം പിടിച്ചു. പട്ടികയിൽ ആദ്യ സ്ഥാനം ഡ്യൂൺ 2 എന്ന ഹോളിവുഡ് സിനിമയ്ക്കാണ്.
ഏറ്റവും റേറ്റിങ് നേടിയ ഹൊറർ ചിത്രങ്ങളുടെ വിഭാഗത്തിൽ നാലാം സ്ഥാനത്ത് ഭ്രമയുഗം ഇടം പിടിച്ചു. ഹൈസ്റ് റേറ്റഡ് ഡ്രാമ വിഭാഗത്തിൽ എട്ടാം സ്ഥാനത്ത് ആട്ടവും ആറാം സ്ഥാനത്ത് തമിഴ് ചിത്രമായ മെയ്യഴകനും ഇടം പിടിച്ചു.