ഭാവഗായകൻ പി ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി . ജയചന്ദ്രന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് പ്രിയ ഭാവഗായകന്
ആദരാഞ്ജലികൾ എന്ന് മമ്മൂട്ടി സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു.അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ ഇന്ന് വൈകുന്നേരമാണ് പി ജയചന്ദ്രൻ അന്തരിച്ചത്.പി ജയചന്ദ്രൻ തനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെ ആയിരുന്നുവെന്ന് നടൻ മോഹൻലാൽ. മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന അദ്ദേഹത്തിൻ്റെ ശബ്ദം എല്ലാ മലയാളികളെയും പോലെ താനും നെഞ്ചോടു ചേർത്തുപിടിച്ചെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു
.പ്രിയപ്പെട്ട ജയേട്ടൻ വിടവാങ്ങി. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെ ആയിരുന്നു.മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും. ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും. അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ എനിക്കുവേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസ്സുകൾ ഏറ്റെടുത്തത് എൻ്റെ സൗഭാഗ്യമായി കരുതുന്നു.ശബ്ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം.’ മോഹൻലാൽ കുറിച്ചു.