ആലപ്പുഴ : സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് തുടക്കം. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് വെച്ചാണ് സമ്മേളനം. നാനൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
ജി സുധാകരൻ ഇത്തവണ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കില്ല. സെക്രട്ടറി സ്ഥാനത്ത് ആർ നാസർ തന്നെ തുടരാനാണ് സാധ്യത. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുക്കും.